News Desk

2021-04-29 05:31:03 pm IST
ദോഹ: ഖത്തറില്‍ ഇതുവരെയും മിനിമം വേതനം നിയമം നടപ്പില്‍ വരുത്താത്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ സുരക്ഷാ കമ്പനിക്ക് മുന്നില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാര്‍ സമരം നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫീസ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

രാജ്യത്ത് മിനിമം വേതനം ആയിരം റിയാലാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഭൂരിഭാഗം കമ്പനികളും ഇക്കാര്യം പാലിക്കുന്നുണ്ടെങ്കിലും ചില കേന്ദ്രങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

പുതിയ വേതന വ്യസ്ഥക്ക് അനുസരിച്ച് തങ്ങളുടെ പെയ് റോളുകള്‍ പരിഷ്‌കരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ നിയമ ലംഘനമായി കണക്കാക്കപ്പെടും ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് അടക്കം റദ്ദ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അധികൃതര്‍ ഗൗരവത്തോടെ നോക്കി കാണുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top