News Desk

2021-02-12 05:35:51 pm IST
ദോഹ: ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലായം അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖത്തര്‍ രാജ്യത്തെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുമായും മാനേജ്മെന്റ് പ്രതിനിധികളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.

രാജ്യത്തെ സ്‌കൂളുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അല്‍ ഫൗസിയ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രോട്ടോക്കോള്‍ ബന്ധപ്പെട്ടവര്‍ പാലിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും അല്‍ ഫൗസിയ പറഞ്ഞു.

അതേസമയം, സ്‌കൂളുകളില്‍ ടീച്ചിങ് സ്റ്റാഫും കുട്ടികളും തമ്മില്‍ വളരെ വ്യക്തമായ രീതിയില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് സ്‌കൂള്‍ വിഭാഗം പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

അധ്യാപകര്‍ തമ്മില്‍ പോലും നിലവില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഖത്തറിലെ ഈ അധ്യയന വര്‍ഷം വളരെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയം വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top