News Desk

2021-04-13 06:17:51 pm IST

ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാം ഘട്ട ഫീല്‍ഡ് ആശുപത്രികള്‍ തയ്യാറായതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്. ഹസം മുബൈറിക് ജനറല്‍ ആശുപത്രിയിലാണ് കൊവിഡ് ചികിത്സയുടെ ഭാഗമായി പുതിയ കോവിഡ് ഫീല്‍ഡ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 

നൂറോളം ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഫീല്‍ഡ് ആശുപത്രിയാണ് മന്ത്രാലയം തയ്യാറാക്കിയത്. നിലവിലെയും സമീപ ഭാവിയിലെയും കൊവിഡ് കേസുകളുടെ മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ഇത്തരമൊരു സംവിധാനം അടിയന്തരമായി തയ്യാറാക്കിയതെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top