ദോഹ: രാജ്യത്ത് തൊഴില്‍ ഇടങ്ങളില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്ത 2000 തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് അവസരമൊരുക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ തൊഴില്‍ നിയമ പ്രകാരം ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് മന്ത്രാലയം പഴയ തൊഴില്‍ ദാതാവിന്റെ സമ്മതമില്ലാതെയാണ് തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ തൊഴിലാളി ക്ഷേമ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, രാജ്യത്തെ തടവുകാരുടെ ക്ഷേമം ഉറപ്പു വരുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 118 ഓളം സന്ദര്‍ശനങ്ങള്‍ വിവിധ ജയിലുകളില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം വക്താവ് ക്യാപ്റ്റന്‍ അബ്ദുല്‍ ലത്തീഫ് അല്‍ അലിയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക