News Desk

2021-03-27 01:26:35 pm IST
ദോഹ: രാജ്യത്ത് തൊഴിലാളികള്‍ക്കുള്ള ഗതാഗത ബസുകളില്‍ കൊവിഡ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ച് തൊഴില്‍ മന്ത്രാലയം. ഇത്തരം ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പകുതി പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വെച്ചു പുലര്‍ത്തേണ്ടതാണ്. 

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പ്രത്യേകിച്ച് നിരത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പരിശോധനകള്‍ ശക്തമാണ്. നിയമം ലംഘിക്കുന്നവരെ കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയമാക്കും. തൊഴിലാളികള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ ഇതുവരെയും യാതൊരു ഇളവും അനുവദിച്ചിട്ടില്ല. 

തൊഴിലുടമകള്‍ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷ. തൊഴില്‍ കേന്ദ്രങ്ങളില്‍ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് പ്രത്യേക ഓഫീസറുടെ ചുമതലയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top