News Desk

2021-03-10 07:01:25 pm IST
ദോഹ: രാജ്യത്ത് സര്‍ക്കാര്‍ അനുവാദമില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വിഭാഗം മേധാവി ഹമദ് അല്‍ ഗാലിയാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയിരിക്കുന്നത്. 

നിലവില്‍ സ്‌കൂളുകളുമായ് ബന്ധപ്പെട്ട ലൈസന്‍സ് അനുവദിക്കുന്ന പ്രക്രിയ പൂര്‍ണമായും ഓണലൈന്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷത്തേക്ക് പുതിയ സ്‌കൂളുകള്‍ ആരംഭിക്കാനായി വിദ്യാഭ്യാസ മന്ത്രാലയത്തിന് 38 പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 

പുതിയ സ്‌കൂളുകള്‍ ആരംഭിക്കാന്‍ അപേക്ഷ സമര്‍പിച്ചവരില്‍ വ്യക്തികളും കമ്പനികളും ഉണ്ടെന്നും രാജ്യത്തെ വര്‍ധിച്ചു വരുന്ന ജനസംഖ്യാനുപാതത്തിന് തുല്യമായി സ്‌കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ പോളിസി ആണെന്നും ഹമദ് അല്‍ ഗാലി ചൂണ്ടിക്കാട്ടി.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top