News Desk

2021-02-01 01:28:46 pm IST

ദോഹ: രാജ്യത്തെ കുടുംബ കോടതികളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അഭിഭാഷകരും ജനങ്ങളും ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിവാഹ മോചന കേസുകള്‍, അനന്തരാവകാശ കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവില്‍ വലിയ രീതിയിലുള്ള കാല താമസമാണ് നേരിടുന്നത്. 

ഇത് മൂലം കുടുംബ കോടതികള്‍ക്ക് മുന്നിലെ പരസ്യമായ തര്‍ക്കങ്ങളും വാഗ്വാദങ്ങളും മറ്റും വര്‍ധിച്ചു വരുന്ന അവസ്ഥയുണ്ട്. മറ്റൊന്ന് നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് വൈകിയെത്തുന്ന നീതി മൂലം കാര്യമായ ഗുണഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ്. 

കുടുംബ കോടതികളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും മറ്റും സര്‍ക്കാര്‍ തലത്തില്‍ പുതിയ നിയമ നിര്‍മാണം നടത്തേണ്ടതിന്റെ ആവശ്യകതയും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും അഭിഭാഷകരെയും ജനങ്ങളെയും ഉദ്ധരിച്ച് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top