News Desk

2021-03-06 11:31:03 am IST
ദോഹ: ഖത്തറില്‍ പഴയ തുറമുഖ പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന് ആവശ്യം. ജനങ്ങളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

നിലവില്‍ വേണ്ടവിധത്തില്‍ പഴയ തുറമുഖ പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അല്‍ വക്ര പഴയ മാര്‍ക്കറ്റ് പൊളിച്ച ശേഷം അവിടെ പുതിയ മാര്‍ക്കറ്റ് വന്നതോടെ പഴയ മാര്‍ക്കറ്റ് പുതുക്കി പണിതതും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. 

അല്‍ റുവൈസ് തുറമുഖം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ഖത്തര്‍ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. പഴയ ദോഹ തുറമുഖത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേകം കച്ചവടങ്ങളും സൗകര്യങ്ങളും മീന്‍ വിഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷ്യ ശാലകളും കൊണ്ട് വരുന്നത് മികച്ച തീരുമാനമായിരിക്കും. സര്‍ക്കാരിന് ഈ പദ്ധതിയിലൂടെ മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top