News Desk

2021-06-11 06:35:37 pm IST

ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ജനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍ ഉണ്ടാക്കുന്നത്. 

ലൈനുകള്‍ മാറിയാണ് ചില ട്രക്ക് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരാറുണ്ട്. 2007-ലെ നിയമം നമ്പര്‍ 19 അനുസരിച്ച് ഇത്തരത്തില്‍ നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കണം. ഇക്കാര്യത്തില്‍ ട്രാഫിക് വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top