News Desk

2021-05-24 08:53:26 pm IST
ദോഹ: ഖത്തറിലെ അല്‍ ഖോറില്‍ പുതിയ ഡൗണ്‍ടൗണ്‍ സൂഖ് അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് കഫേകള്‍ ഉള്‍പ്പെടെ പതിനാല് റെസ്റ്റോറന്റുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും ആണ് ഇവിടെ വരുന്നത്.

മൂന്ന് നിലകളിലായി പന്ത്രണ്ടായിരം സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഡൗണ്‍ടൗണ്‍ സൂഖ് ഒരുങ്ങുന്നത്. ഉത്തര ഖത്തറിലെ പ്രധാന വ്യാപാര സമുച്ചയമെന്ന കരുതപ്പെടുന്ന ഡൗണ്‍ടൗണില്‍ 120 കടമുറികള്‍ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. 

തുണിത്തരങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ പാര്‍ക്കുകള്‍, എന്നിവ ഡൗണ്‍ടൗണ്‍ സൂഖിന്റെ പ്രത്യേകതയാണ്. അല്‍ ഖോറില്‍ ഇത്തരമൊരു വമ്പിച്ച വ്യാപാര സ്ഥാപനം ഇതാദ്യമാണെന്ന് ഡൗണ്‍ മാനേജ്മെന്റ് അവകാശപ്പെടുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top