ദോഹ: ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം സൂപ്പര്‍ താരം അല്‍ മോയിസ് അലിയെ യുനെസ്കോ അംബാസിഡറായി നിയമിച്ചെന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറിലെ യുനെസ്കോ ഓഫീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖത്തറിലെ അല്‍ ദുഹൈല്‍ ഫുട്ബാള്‍ ക്ലബ്ബ് താരമാണ് മോയിസ് അലി. ഈ സീസണിലെ മികച്ച പ്രകടനമാണ് മോയിസ് അലിയെ കുറിച്ച് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നില്‍ എന്നാണ് സൂചന.
ഖത്തര്‍ വാര്‍ത്താ ഏജന്‍സി അടക്കം ഈ വാര്‍ത്ത സത്യമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീടാണ് ഖത്തറിലെ യുനെസ്കോ ഓഫീസ് വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക