News Desk

2021-03-03 07:58:58 pm IST
ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കൊവിഡ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ന് 471 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 44 പേര്‍ വിദേശത്തു നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയവരാണ്. 

അതേസമയം, ഇന്ന് രോഗമുക്തി നിരക്ക് കുറഞ്ഞു. 332 പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 154,752 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,059 പേരാണ്. 

ഇതില്‍ 749 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 110 പേരാണ് തീവ്രപരിചരണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 260 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top