News Desk

2021-03-18 06:40:01 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 499 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

80 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 331 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 159,472 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 12,458 പേരാണ്. 1,005 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 140 പേരാണ് തീവ്രപരിചരണത്തിലുള്ളത്. അതേസമയം, ഖത്തറില്‍ ഇതുവരെ 270 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top