Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ ഭരണകൂടത്തിന്റെ ഇ-സേവനങ്ങളുടെ എണ്ണം 2,700 ആയെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. സ്മാർട് ഫോണുകളിൽ സേവനം ലഭിക്കാനായി നാൽപതിലധികം സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഖത്തർ ഡിജിറ്റൽ സർക്കാർ 2020 ന്റെ ഭാഗമായാണ് ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിക്കുന്നത്. ഏജൻസികളെക്കുറിച്ച് അറിയാൻ നീതിന്യായ മന്ത്രാലയം പുതിയ ഓൺലൈൻ സർവീസും തുടങ്ങി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ സാക് പോർട്ടൽ വഴി ഏജൻസികൾ അംഗീകൃതമാണോ റദ്ദാക്കപ്പെട്ടിട്ടുണ്ടോ എന്നൊക്ക് അറിയാം.

സാക് മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്മാർട് ഫോണുകളിലൂടെയും അറിയാം. ഇതിനായി മന്ത്രാലയത്തിന്റെ ആസ്ഥാനമോ സർവീസ് കേന്ദ്രങ്ങളോ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് നൽകുന്ന ഇ-സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ഖത്തർ ഐഡിയുള്ള ഏതൊരാൾക്കും തങ്ങളുടെ ഏജൻസിയെക്കുറിച്ച് ഓൺലൈൻ വഴി അറിയാം.

Top