News Desk

2020-04-30 08:29:48 pm IST
ദുബൈ: ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിട്ടതായി റിപ്പോർട്ട്. ഇന്നലെ മാത്രം യു.എ.ഇ യിൽ മൂന്നു പേരാണ് മരണപ്പെട്ടത്.തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജി (62 ) ആണ് കഴിഞ്ഞ ദിവസം അന്തരിച്ച  യു.എ.ഇ യിലെ പ്രമുഖ മലയാളി. അബൂദബി ഇന്ത്യൻ സ്കൂൾ അധ്യാപികയും പത്തനംതിട്ട കോഴഞ്ചരി സ്വദേശിയുമായ പ്രിൻസി റോയ് മാത്യു ( 46 ),  കാസർകോട് തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി അബ്ദുല്ല (63 ) എന്നിവരും മരിച്ചവരുടെ പട്ടികയിൽപ്പെടുന്നു.

ആറന്മുള ഇടയാറൻമുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂർ എന്നിവരാണ് കുവൈത്തിൽ മരിച്ചത്. മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ ( 57 )  സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആകെ മൊത്തം ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 307 ആയിട്ടുണ്ട്. ഗൾഫിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായ തോതിൽ വർധിക്കുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കകളാണ് ഉണ്ടാക്കുന്നത്. 

Top