News Desk

2021-05-03 07:05:21 pm IST
ദോഹ: ഖത്തറില്‍ നോമ്പ് തുറക്ക് ശേഷം സൈക്ലിങ് വിനോദങ്ങളിലേര്‍പ്പെടുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുമ്പൊക്കെ കുട്ടികളും യുവാക്കളുമായിരുന്നു വൈകുന്നേരങ്ങളില്‍ ഈ വിനോദങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് മധ്യവയസ്‌കര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കൊവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റു വിനോദ മാര്‍ഗങ്ങള്‍ അടഞ്ഞതോടെയാണ് ആളുകള്‍ നോമ്പ് തുറന്ന ശേഷം സൈക്ലിങ്ങിലേക്ക് കടക്കുന്നത്. ഇത് അവര്‍ക്ക് ശാരീരിക ഉന്മേഷവും മാനസിക ഉല്ലാസവും പകര്‍ന്നു നല്‍കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പ്രാദേശിക പത്രത്തിനോട് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

വൈകുന്നേരങ്ങളില്‍ വനിതകളും സൈക്ലിങ് നടത്തുന്നതായി കാണാന്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നോമ്പ് തുറന്നതിന് ശേഷം ഭക്ഷണത്തിന്റെ ദഹനത്തിന് ഉത്തമമായ കായിക വിനോദമെന്ന നിലക്കാണ് പലരും സൈക്ലിങ് അനുവദനീയമായ ഇടങ്ങളില്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top