News Desk

2021-03-04 05:48:33 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 2,742 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 4,02,205 ആയി. 

ചികിത്സയിലായിരുന്ന 1,691 പേരാണ് രോഗമുക്തരായത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,87,278 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ 1,286 പേരാണ് യു.എ.ഇയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടത്.

അതേസമയം, രാജ്യത്ത് 2,35,797 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.15 കോടിയിലധികം പരിശോധനകള്‍ യു.എ.ഇയിലുടനീളം നടത്തിയിട്ടുണ്ട്. നിലവില്‍ 13,641 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top