News Desk

2021-05-15 09:01:05 pm IST
ദോഹ: ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന ഖത്തറിന്റെ സമീപനത്തില്‍ പുതുമയില്ലെന്ന് ദോഹയിലെ ഫലസ്തീന്‍ ഡെപ്യൂട്ടി  സ്ഥാനപതി യഹ്യ അല്‍ ആഗ ചൂണ്ടിക്കാട്ടി. ദോഹയില്‍ ഖത്തര്‍ റേഡിയോക്ക്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുടങ്ങിയ രാഷ്ട്ര നേതൃത്വത്തിലെ മുന്‍നിരയിലുള്ളവര്‍ക്ക് ഇസ്രായേലിന്റെ ഗാസ്സ അതിക്രമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. മേഖലയില്‍ ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധം ശക്തമാക്കിയപ്പോഴും ഖത്തര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുത്തു. 

കഴിഞ്ഞ നിരവധി വര്‍ഷളായി ഖത്തറിന്റെ ധന സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും കമ്പനികളും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലെന്നും യഹ്യ അല്‍ ആഗ അഭിമുഖത്തില്‍ പറഞ്ഞു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top