News Desk

2021-02-05 04:22:23 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ച 340 മില്യണ്‍ ഡോളര്‍ ധനസഹായം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തങ്ങളെ രക്ഷിച്ചെന്ന് ഫലസ്തീന്‍ ജനത. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഫലസ്തീന്‍ പൗരന്മാരെ ഉദ്ധരിച്ചു ദോഹ ആസ്ഥാനമായ പ്രാദേശിക പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

ഖത്തറിന് നന്ദി എന്ന പേരില്‍ ഹാഷ്ടാഗും ഇതിനോടകം അന്താരാഷ്ട്ര ഫലസ്തീന്‍ സമൂഹം ട്വിറ്ററില്‍ വൈറലാക്കിയിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് പ്രായോഗിക അര്‍ത്ഥത്തില്‍ ധനസഹായം നല്‍കുകയും അന്താരാഷ്ട വേദികളില്‍ ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും ഖത്തര്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെയധികം തൃപ്തി നല്‍കുന്നതാണ്.

അതെസമയം, ഗാസയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഖത്തറിന്റെ ശമ്പള വിതരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top