News Desk

2021-02-03 03:01:15 pm IST
മലപ്പുറം: കൊവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി അജയമോഹന്‍. അതുകൊണ്ടാണ് ജനങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നത്. യാത്രയിലേക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ മലപ്പുറത്ത് പറഞ്ഞു.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 400 പേര്‍ക്കെതിരെ കേസെടുത്തതിലാണ് പി.ടി അജയമോഹന്റെ പ്രതികരണം. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡനങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്.

ജനുവരി 31നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐശ്വര്യകേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലാണ് പര്യടനം നടത്തുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top