News Desk

2021-06-06 01:33:43 pm IST
ദോഹ: ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം റഷീദ് അല്‍ ഹമ്മാലി എന്നയാളാണ് തിമിംഗലങ്ങളുടെ അപൂര്‍വ വീഡിയോ ട്വീറ്റ് ചെയ്തത്. ഖത്തറിലെ നിരവധി പൗരന്മാര്‍ ഈ വിഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഖത്തറിലെ സമുദ്ര പ്രദേശങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന തിമിംഗലങ്ങളാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് അല്‍ ഹമ്മാലി ട്വിറ്ററില്‍ പറഞ്ഞു. ഖത്തര്‍ പ്രാദേശിക പത്രങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top