News Desk

2021-02-12 06:44:37 pm IST
ദുബൈ: കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ മാര്‍ച്ച് 31 വരെ സൗജന്യമായി നീട്ടിയതായി റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറില്‍ വിസ തീര്‍ന്നവരുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.

കാലാവധി നീട്ടിയാല്‍ യു.എ.ഇയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാവും. പലരും വിസ കഴിഞ്ഞും ഇവിടെ തങ്ങുകയാണ്. അടുത്ത ദിവസങ്ങളില്‍തന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട്. കാലാവധി കഴിഞ്ഞ് തങ്ങിയാല്‍ വന്‍ തുകയാണ് പിഴയായി അടക്കേണ്ടിവരുന്നത്.

സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയതുമൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടിവരുമെന്ന് അറിയാതെയാണ് പ്രവാസികള്‍ ഇവിടെ കഴിയുന്നത്. വിസ പുതുക്കണമെങ്കില്‍ ഏകദേശം 1000 ദിര്‍ഹമെങ്കിലും വേണ്ടിവരും.

ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് പലരും ഇവിടെ കഴിയുന്നത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണമുണ്ടായാല്‍ മാത്രമേ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ ആശ്വസിക്കാന്‍ കഴിയൂ. മുമ്പും ലോക്ഡൗണായപ്പോള്‍ യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടിയിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top