Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ലോകത്തെ ഏറ്റവും മികച്ച 120 തുറമുഖങ്ങളുടെ ലിസ്റ്റിൽ ദോഹ ഹമദ് തുറമുഖം ഇടം പിടിച്ചു. കണ്ടൈനർ മാനേജ്‌മെന്റ് എന്ന പ്രമുഖ മാഗസിൻ പുറത്തുവിട്ട ലിസ്റ്റിലാണ് ഹമദ് തുറമുഖം ഇടം പിടിച്ചത്. 2018 ലെ തുറമുഖങ്ങളിലെ കൈകാര്യ ശേഷിയുമായി ബന്ധപ്പെട്ടാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 

ഹമദ് തുറമുഖത്തിന്റെ കൈകാര്യ ശേഷി 71 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കണ്ടൈനർ മാനേജ്‌മെന്റിന്റെ ലിസ്റ്റിൽ ദോഹ തുറമുഖം ഇടം നേടുന്നത്. 

പ്രവർത്തിച്ചു തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹമദ് തുറമുഖം ലിസ്റ്റിൽ ഇടം പിടിച്ചത് ആശ്ചര്യ ജനകമാണെന്നു മാവാനി ഖത്തർ കമ്പനി അറിയിച്ചു. ലിസ്റ്റിൽ 114 ആം സ്ഥാനത്താണ് ഹമദ് തുറമുഖം. 

Top