News Desk

2021-12-05 07:33:33 pm IST
ദോഹ: ഖത്തറിലെ ഒരു ഷോപ്പില്‍ സാധാരണ തണ്ണിമത്തന്റെ വില 433.30 റിയാല്‍. ഉപഭോക്താവ് ട്വിറ്ററില്‍ പങ്കുവച്ച ചിത്ര പ്രകാരം 433.30 റിയാലാണ് സാധാരണ വലുപ്പത്തിലുള്ള ഒരു തണ്ണിമത്തന്റെ വില.

വിലകണ്ട് അമ്പരന്ന ഉപഭോക്താവ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. ഇത്രയും ഉയര്‍ന്ന വില ഈടാക്കാനുള്ള കാരണം ഉപഭോക്തൃ സംരക്ഷണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യം. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top