News Desk

2021-04-20 09:12:12 pm IST

ദോഹ: ലബനനില്‍ അറബ് രാഷ്ട്രങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് കെയര്‍ടേക്കര്‍ പ്രധാനമന്ത്രി ഡോ. ഹസന്‍ ധായബ്. ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അറബ് നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ലെബനനില്‍ കാണാന്‍ സാധിക്കുന്നില്ല. രാഷ്ട്രീയ അസ്ഥിരത നിഴലിക്കുന്ന ലെബനനില്‍ ജനങ്ങളുടെ സുസ്ഥിരത അനുസരിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ആവശ്യം. 

ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം ലെബനന്‍ പുനപുജ്ജീവിപ്പിക്കാന്‍ ഖത്തര്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ലബനാനിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാനാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായതെന്നും അല്‍ ദായബ് പറഞ്ഞു. 

അതേസമയം, ലെബനനിലെ രാഷ്ട്രീയ അസ്ഥിരത കൂടുതല്‍ മൂര്‍ച്ഛിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച സാദ് ഹരീരിയുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളാണ് ലബനനിലെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top