News Desk

2021-03-17 06:18:01 pm IST
ദോഹ: രാജ്യത്ത് കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങളില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി സംതൃപ്തി രേഖപ്പെടുത്തി. 

ഇന്ന് ഉച്ചയോടെ അമീരി ദീവാനിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭായോഗത്തിലാണ് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചത്. ഖത്തര്‍ വാണിജ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 

ഖത്തര്‍ ജസ്റ്റിസ് മന്ത്രി തയ്യാറാക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നിരവധി ഉഭയകക്ഷി-ആഭ്യന്തര തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top