ദോഹ: ഖത്തറിലെ ഖുമര്‍ മേഖലയിലെ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്റാമ) ജല ഗുണനിലവാര ലബോറട്ടറി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥാപിതമായ ഈ ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി അവലോകനം ചെയ്തു. രാജ്യത്തെ ജല വിതരണ രംഗത്തെ സുസ്ഥിര സംവിധാനങ്ങള്‍ക്കും ഹരിത പദ്ധതികള്‍ക്കും അനുസൃതമായി നിര്‍മ്മിച്ച ജി.എസ്.എ.എസ് വെള്ളത്തിന്റെ താപനില ക്രമീകരിക്കല്‍, ജലസേചനത്തിനായുള്ള ട്രീറ്റ്മെന്റുകള്‍, പുനരുപയോഗം എന്നിവയില്‍ സൗരോര്‍ജ്ജത്തിന്റെ ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി ഊര്‍ജ സംരക്ഷണ രംഗത്തും മികച്ച സഹായം വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക