ദോഹ: സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ നായിഫ് ബിന്‍ സൗദുമായി ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫാ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തി.
സൗദി സല്മാന് രാജാവിനും കിരീടാവകാശി ബിന്‍ സല്‍മാനും പ്രത്യേക ആശംസകള്‍ നേര്‍ന്ന ഖത്തര്‍ പ്രധാനമന്ത്രി ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സൗദി ആഭ്യന്തര മന്ത്രിയോട് ചൂണ്ടിക്കാട്ടി. നിലവിലെ പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്ന് ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH