News Desk

2021-05-14 02:01:25 pm IST

ദോഹ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ജനങ്ങള്‍ക്കും രാഷ്ട്ര നേതൃത്വത്തിനും ഐശ്വര്യവും സമാധാനവും സമൃദ്ധിയും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി. 

കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പ്രത്യേക ആശംസകള്‍ നേരുന്നതായും ജനങ്ങള്‍ക്കും അറബ്-ഇസ്ലാമിക രാഷ്ട്ര നേതൃത്വത്തിനും പ്രത്യേകമായി പ്രാര്‍ഥിക്കുന്നതായും ഖത്തര്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top