News Desk

2021-06-02 07:57:36 pm IST

ദോഹ: ഖത്തര്‍ പ്രതിവാര കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. അമീരി ദിവാനിയില്‍ ഇന്നുച്ചയോടെയാണ് പ്രതിവാര കാബിനറ്റ് യോഗം നടന്നത്. 

പദവികള്‍ കൈകാര്യം ചെയ്യുമ്പോള്‍ വൈരുദ്ധ്യ താല്‍പര്യങ്ങളെ നേരിടുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ശൂറാ കൗണ്‍സിലിന്റെ പ്രത്യേക ശുപാര്‍ശ സ്വീകരിച്ചാണ് പുതിയ നിയമത്തിനു കാബിനറ്റ് അംഗീകാരം നല്‍കിയത്. 

രാജ്യത്ത് ഈയിടെ നടന്ന ഉന്നത മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് പുതിയ നിയമ രൂപീകരണത്തിന് സര്‍ക്കാര്‍ മുതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇതോടൊപ്പം ദോഹ യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപത്തിന്റെ രൂപീകരണത്തിനും മന്ത്രിസഭാ അനുമതി നല്‍കി. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top