News Desk

2021-03-10 06:44:15 pm IST
ദോഹ: ദോഹ അമീരി ദീവാനിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. കാബിനറ്റ് കാര്യ മന്ത്രി ഷെയ്ഖ് ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 

രാജ്യത്തെ പുതിയ വഖ്ഫ് സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട കരട് നിയമം മന്ത്രിസഭ ഇന്ന് പുറത്തിറക്കി. കൊവിഡുമായി ബന്ധപ്പെട്ടു രാജ്യത്ത്  നിലനില്‍ക്കുന്ന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിസഭാ തൃപ്തി പ്രകടിപ്പിച്ചു. 2015 ലെ നിയമം നമ്പര്‍ (11) പ്രഖ്യാപിച്ച കമ്പനി നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് നിയമം പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി.

എക്‌സ്‌പോ ഒസാക്കയില്‍ (ജപ്പാന്‍ 2025) ഖത്തറിന്റെ  പങ്കാളിത്തത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. അറബ് രാജ്യങ്ങളുടെ ലീഗിന്റെ സാമ്പത്തിക സാമൂഹിക സമിതിയുടെ 107-ാമത് പതിവ് സെഷന്റെ ഫലങ്ങള്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അവലോകനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ യോഗം ഉചിതമായ തീരുമാനമെടുക്കുകയും ചെയ്തുവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top