Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : ഖത്തറിൽ സ്ഥിരത ഉറപ്പാക്കിയുള്ള വികസന പദ്ധതികളുടെ പൂർത്തീകരണം രാജ്യം തുടരുകയാണെന്നു പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസ്സർ ബിൻ ഖലീഫ അൽതാനി.ഉം അൽ ഹൗളിൽ സ്ഥിതി ചെയ്യുന്ന ഹമദ് തുറമുഖം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഹമദ് തുറമുഖത്തിന്റെ പ്രവർത്തന രീതികൾ, ചരക്ക് നീക്കം, ഇറക്കുമതി-പുനർകയറ്റുമതി ഉൽപന്നങ്ങളുടെ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളെല്ലാം പ്രധാനമന്ത്രി വിലയിരുത്തി.  തുറമുഖത്തെ ഭക്ഷ്യ സുരക്ഷാ സൗകര്യങ്ങൾ, കപ്പൽ പരിശോധനാ സൗകര്യങ്ങൾ, കസ്റ്റംസ് എന്നിവ പ്രധാനമന്ത്രി സന്ദർശിച്ചു.

ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈ, പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് ഡോ.സാദ് ബിൻ അഹമ്മദ് ബിൻ ഇബ്രാഹിം അൽ മുഹന്നദി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. 

Top