News Desk

2021-03-02 02:21:14 pm IST
ദോഹ: ഖത്തറിലെ ലുസൈലില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി സന്ദര്‍ശനം നടത്തി. 

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാനാണ് ലുസൈലില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചത്. ലുസൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ആരോഗ്യ വിദഗ്ധര്‍ സ്വീകരിക്കുകയും വാക്‌സിനേഷന്‍ പ്രക്രിയകളെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രാദേശിക പത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top