ദോഹ: ഖത്തര്‍ ദേശീയ കണ്വെന്ഷന് സെന്ററില്‍ താത്കാലികമായി നിര്‍മിച്ച കൊവിഡ് വാക്സിനേഷന് കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി സന്ദര്‍ശനം നടത്തി.
പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പുതിയ വാക്സിനേഷന് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, നിലവിലെ വാക്സിനേഷന് പ്രക്രിയകളില്‍ തൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ജനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും ക്ഷേമവും നേരുന്നതായും ട്വിറ്ററിലൂടെ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക