News Desk

2021-01-31 12:09:11 pm IST

ദോഹ: ഖത്തറില്‍ കാല്‍നട യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കുറവ് വരുത്തുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഖത്തറിലെ ഒരു പ്രാദേശിക അറബ് പത്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 

കാല്‍നട യാത്രക്കാര്‍ പ്രത്യേകിച്ച് ട്രാഫിക് സിഗ്‌നലുകളില്‍ വളരെയധികം ജാഗ്രതക്കുറവോടെയാണ് പെരുമാറുന്നത്. ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിരീക്ഷണങ്ങള്‍ ശക്തമാണെങ്കിലും സാധാരണ ജനങ്ങള്‍ നിയമങ്ങള്‍ തെറ്റിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. 

നിലവില്‍ സുരക്ഷിതമായി റോഡുകള്‍ മുറിച്ചു കടക്കാനുള്ള വഴികളാണ് രാജ്യത്തെ റോഡുകളില്‍ ഒരുക്കിയിരിക്കുന്നത് എങ്കിലും ജനങ്ങളുടെ തിരക്ക് പിടിച്ച ജീവിത ശൈലികള്‍ കാല്‍ നട യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും പൊതു മരാമത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Tags :
Qatar Doha
Top