ദോഹ: ഈ വര്‍ഷത്തെ റമദാന് ആരംഭം ഏപ്രില്‍ 13-നായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ശഅബാന്‍ മാസം 12-ന് അവസാനിക്കും. മതകാര്യ മന്ത്രാലയം, ഹിലാല്‍ കമ്മറ്റി എന്നിവരുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയായിരിക്കും റമദാന്റെ തീയതികള്‍ പ്രഖ്യാപിക്കുക.
ഖത്തര്‍ കലണ്ടര്‍ ഹൗസ് വക്താവ് എന്‍ജിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിനോട് പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 12-ന് സൂര്യാസ്തമയ സമയം വൈകീട്ട് 6:16-നായിരിക്കും രാജ്യത്ത് റമദാന് മാസം ഔദ്യോഗികമായി ആരംഭിക്കുക.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ഈ അറിയിപ്പില്‍ മാറ്റങ്ങള്‍ സംഭവിക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക