News Desk

2021-04-20 04:34:54 pm IST
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ കാംപയിനിന്റെ  ഭാഗമായി രാജ്യത്ത് ആകമാനം പ്രതിദിനം 14000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ് ഖത്തര്‍ ചാരിറ്റി ഈ ഇടപെടലിലൂടെ സഹായം നല്‍കുന്നത്. 

111 മില്യണ്‍ റിയാലിന്റെ ചെലവിലാണ് രാജ്യത്തിനകത്തുള്ള റമദാന്‍ സഹായങ്ങള്‍ അധികൃതര്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ റൗണ്ട് എബൗട്ടുകള്‍, ലൈറ്റ് സിഗ്‌നലുകള്‍ എന്നിവടങ്ങളില്‍ ഖത്തര്‍ ചാരിറ്റി വളണ്ടീയര്‍മാര്‍ ഓരോ ദിവസവും 1600 ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ സഹായങ്ങള്‍ 33 രാഷ്ട്രങ്ങളില്‍ തുടര്‍ച്ചയായ രീതിയില്‍ വിതരണം ചെയ്യുന്നതാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.     


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top