News Desk

2021-06-02 08:08:31 pm IST

ദോഹ: ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ടുണീഷ്യന്‍ തൊഴിലാളികള്‍ക്ക് ഖത്തറില്‍ അവസരം നല്‍കുമെന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തറില്‍ പര്യടനം നടത്തിയ ടുണീഷ്യന്‍ പ്രധാനമന്ത്രി ഹിച്ചെം മെച്ചിച്ചിക്കുള്ള ആദരമെന്നോണമാണ് തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവില്‍ 72,866 ജോലികളില്‍ ടുണീഷ്യന്‍ പൗരന്മാര്‍ക്ക് ഖത്തറില്‍ പ്രത്യക്ഷമായും പരോക്ഷമായും അവസരങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ടുണീഷ്യയിലെ യുവാക്കള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേക വായ്പ പദ്ധതികളും ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് അധികൃതര്‍ നല്‍കുന്നുണ്ട്. 

ടുണീഷ്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്കിന് പരിഹാരമെന്നോണമാണ് ഇത്തരത്തിലുള്ള സഹായ പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലെ മുല്ലപ്പൂ വിപ്ലവങ്ങളെ തുടര്‍ന്ന് ഒരു പതിറ്റാണ്ടു മുമ്പാണ് ടുണീഷ്യയില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞത്. 

2016-ല്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒന്നര ബില്യണ്‍ ഡോളര്‍ ആണ് ടുണീഷ്യയിലെ വിവിധ പദ്ധതികള്‍ക്കായി ധന സഹായം പ്രഖ്യാപിച്ചത്.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top