News Desk

2021-06-10 01:50:52 pm IST
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസ്സൈന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇതുമായി ബന്ധെപ്പെട്ട് 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ' എന്ന പേരില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ പ്രത്യേക ഡോക്യുമെന്ററിയും പുറത്തിറക്കി. വിഖ്യാത ചിത്രകാരന്റെ 10-ാമത് ചരമ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ.

2019-ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നസീറിന്റെ നേതൃത്വത്തിലാണ് എം.എഫ് ഹുസൈന്റെ വിഖ്യാത ചിത്രങ്ങളുടെ പ്രദര്‍ശനം ഖത്തര്‍ ഫൗണ്ടേഷനില്‍ ആരംഭിക്കുന്നത്. അറബ് സിവിലൈസേഷന്റെ കാലാനുഗത വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഹുസ്സൈന്‍ തന്റെ  വിഖ്യാത 'സീറൂ ഫി അല്‍ അര്‍ദ്' എന്ന വര്‍ക്കിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്.

ഖത്തര്‍ ഫൗണ്ടേഷനിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ നിലവില്‍ ഹുസൈന്റെ പെയിന്റിങ്ങുകള്‍ക്ക് സ്ഥായിയായ പ്രദര്‍ശന സൗകര്യമൊരുക്കാനും ഖത്തര്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എം.എഫ് ഹുസൈനെ കുറിച്ചുള്ള 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രകാശനവും അതിനെ തുടര്‍ന്ന് വിദഗ്ധര്‍ അടങ്ങുന്ന  ഓണ്‍ലൈന്‍ ചര്‍ച്ചയും ഹുസ്സൈന്‍ അനുസ്മരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top