ദോഹ: സിറിയയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ സര്‍ക്കാര്‍ നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും. ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബ്രസല്‍സില്‍ നടന്ന സിറിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തിലെ ദരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി വളരെയധികം പ്രതിജ്ഞാബദ്ധരാണ്. സിറിയയില്‍ ഇതുവരെയുള്ള ഖത്തര്‍ സര്‍ക്കാര്‍ സഹായം രണ്ട് ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്.
സിറിയയിലെ മനുഷ്യ ജീവിതം വര്‍ഷം തോറും ദുസ്സഹമായി വരികയാണ്. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനും ഖത്തര്‍ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക