Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-04 02:39:12pm IST
ദോഹ : ഖത്തർ ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ കുടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ലുലു ഹൈപ്പർമാർക്കറ്റ് 2,50,000  റിയാൽ സംഭാവന നൽകി. റമസാനിൽ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടത്തിയ 'ഷോപ്പ് ആൻഡ് ഡൊണേറ്റ്' ക്യാംപെയ്‌നിലൂടെ ലഭിച്ച തുകയാണ് കൈമാറിയത്.

ഖത്തർ ചാരിറ്റിയുടെ റമസാൻ പദ്ധതിയായ 'റമസാൻ, ദ് ഗിഫ്റ്റ് ഓഫ് ഗിവിങ് '' ക്യാംപെയ്‌ന് പിന്തുണ നൽകിയാണു ഷോപ്പ് ആൻഡ് ഡൊണേറ്റ് നടത്തിയത്. ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷാജഹാൻ ആണ് ഖത്തർ ചാരിറ്റി അധികൃതർക്ക് സംഭാവന തുക കൈമാറിയത്. 

സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ലുലു ഖത്തർ ചാരിറ്റിയുമായി ഒന്നിലധികം കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കരാർ പ്രകാരം ലുലു ഹൈപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ല് അടയ്ക്കുമ്പോൾ റിയാലും ദിർഹവും ഉപഭോക്താക്കൾക്ക് സംഭാവന നൽകാം. ഖത്തർ ചാരിറ്റിയുടെ ഖയർ കാർഡുകൾ പ്രോത്സാഹിപ്പിക്കുക, ഷോപ്പ് ആൻഡ് ഡൊണേറ്റ് ക്യാംപെയ്‌നിൽ സഹകരിക്കുക എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു. 
Top