News Desk

2021-04-28 06:21:10 pm IST
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍-സൗദി ഉന്നത തല നയതന്ത്ര യോഗം വീണ്ടും റിയാദില്‍ സംഘടിപ്പിച്ചു. സൗദിയിലെ റിയാദ് കാര്യാലയം കര്‍ത്താവ് ഹസന്‍ ബിന്‍ മന്‍സൂര്‍ അല്‍ ഖാത്തിര്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി റിയാദില്‍ വച്ച് കൂടിക്കാഴ്ച നടത്തി. 

ഗള്‍ഫ് പ്രതിസന്ധിക്ക്  ശേഷം   ഖത്തര്‍-സൗദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവായാണ് നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഈ കൂടിക്കാഴ്ചകള്‍ വ്യക്തമാക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top