News Desk

2021-06-11 09:31:44 pm IST

ദോഹ: ഫിഫ ലോക കപ്പുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും നിര്‍മിക്കാനുള്ള കരാര്‍ ഖത്തരി കമ്പനിയായ ബ്ലൂ ഗ്രൂപ്പ് സ്വന്തമാക്കി. ഫിഫയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവടങ്ങളിലെ ഫാഷന്‍ ബ്രാന്‍ഡാണ് ബ്ലൂ ഗ്രൂപ്പ്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട അഞ്ഞൂറോളം വസ്ത്രങ്ങളും ഉപകരണങ്ങളും മറ്റുമാണ് ബ്ലൂ ഗ്രൂപ്പ് നിര്‍മിക്കുക. ഫിഫ പോലെയുള്ള രാജ്യാന്തര ഏജന്‍സിയുടെ ഏറ്റവും വിലപ്പെട്ട കരാര്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് ബ്ലൂ ഗ്രൂപ് ചെയര്‍മാന്‍ ജാബിര്‍ അല്‍ മുസല്ലം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top