News Desk

2021-02-03 11:35:32 pm IST
ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം സൗദി തലസ്ഥാനമായ റിയാദിലെ ഖത്തര്‍ എംബസിയില്‍ ഖത്തര്‍ പതാക ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ പങ്ക്വെച്ചിട്ടുണ്ട്.

ജനുവരി ഇരുപത്തിരണ്ടിന് ദോഹയിലെ സൗദി എംബസിയില്‍ സൗദിയുടെ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫര്‍ഹാന്‍ ഫൈസലിന്റെ പ്രസ്താവന പ്രകാരം അല്‍ ഉലാ കരാറിന് ശേഷം ഖത്തറില്‍ പെട്ടന്ന് തന്നെ സൗദി എംബസി തുറക്കുമെന്ന് അറിയിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top