News Desk

2021-05-24 07:24:24 pm IST
ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി രണ്ട് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി സുഡാനില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ ദിവസം ഖാര്‍തൂമ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സുഡാന്‍ വിദേശകാര്യ മന്ത്രി മറിയം സാദിഖ് അല്‍ മഹ്ദി സ്വീകരണം നല്‍കി. 

രാഷ്ട്രീയ അസ്ഥിരാവസ്ഥ വീണ്ടും തലപൊക്കിയ സുഡാനില്‍ ഖത്തര്‍ പ്രതിനിധിയുടെ ആഗമനം വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ലിബിയയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഖത്തര്‍ പ്രതിനിധി സുഡാനിലെത്തുന്നത്. 

സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹാംഡോക്കുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഖത്തറില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്ര സംഘവും വിദേശകാര്യ മന്ത്രിയെ സുഡാന്‍ സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top