News Desk

2021-03-17 07:11:45 pm IST

റിയാദ്: റിയാദില്‍ നടന്ന ഗള്‍ഫ് മന്ത്രിതല സമ്മേളനത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കെടുത്തു. ഗള്‍ഫ് കൗണ്‍സിലിന്റെ 147-ാമത് സമ്മേളനത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തത്. 

റിയാദിലെ ഗള്‍ഫ് കൗണ്‍സില്‍ തലസ്ഥാനത്താണ് ഇത്തവണത്തെ ഗള്‍ഫ് മന്ത്രിതല സമ്മേളനത്തിന് തുടക്കം കുറിക്കപ്പെട്ടത്. സമ്മേളനത്തില്‍ നിലവിലെ ഗള്‍ഫ് കൗണ്‍സില്‍ മേധാവിയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്‍ ലത്തീഫ് ബിന്‍ റഷീദ് അല്‍ സയണി അധ്യക്ഷത വഹിച്ചു.   

ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. നയീഫ് ഫലാഹ് മുബാറക് അല്‍ ഹാജറാഫ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top