News Desk

2021-06-22 03:36:57 pm IST
ദോഹ: രാജ്യാന്തര തലത്തില്‍ കൊവിഡ് നിവാരണത്തിനായി ഖത്തര്‍ സര്‍ക്കാര്‍ 256 മില്യണ്‍ ഡോളര്‍ ധന സഹായം നല്‍കിയതായി റിപ്പോര്‍ട്ട്. യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അല്‍ ഖലീഫി അല്‍ മന്‍സൂരിയാണ് ജനീവയില്‍ നടന്ന യു.എന്‍ പ്രത്യേക സെഷനില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ചത്. 

രാജ്യാന്തര തലത്തില്‍ കൊവിഡ് മൂലം രാഷ്ട്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. പിന്നോക്ക രാഷ്ട്രങ്ങള്‍ വാക്‌സിന്‍ ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 

വികസിത രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ സംയുക്തമായ സഹകരണം ഉറപ്പ് വരുത്തുകയും ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയും വേണം. ഖത്തര്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് മാതൃകയാവുന്ന രീതിയില്‍ രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

കൊവിഡിന്റെ ആവിര്‍ഭാവം ആഗോള തലത്തില്‍ അനുഭവപ്പെട്ടപ്പോള്‍ തന്നെ ഖത്തര്‍ മറ്റു രാഷ്ട്രങ്ങളെ സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിന്‍, പ്രതിരോധ രംഗത്തെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സാമഗ്രികള്‍ എന്നിവ ആഗോള തലത്തില്‍ തന്നെ വിതരണം ചെയ്യാന്‍ ഖത്തറിന് സാധിച്ചുവെന്നും അല്‍ ഖലീഫി അല്‍ മന്‍സൂരി പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top