News Desk

2021-02-09 04:55:05 pm IST
ദോഹ: ഫലസ്തീന്‍ പ്രതിസന്ധി മറ്റെല്ലാ വിഷയങ്ങളെക്കാളും പ്രാധാന്യമുള്ളതെന്ന് ഖത്തര്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഈജിപ്ത് ആതിഥേയത്വം വഹിച്ച അറബ് മന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ ആണ് ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി സാദ് അല്‍ മുറൈഖിയാണ് ഇക്കാര്യം പറഞ്ഞത്. 

മറ്റെല്ലാ അന്താരഷ്ട്ര വിഷയങ്ങളെക്കാളും പ്രാധാന്യമുള്ളതാണ് ഫലസ്തീന്‍ നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ പ്രവിശ്യയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഫലസ്തീനില്‍ സമാധാനം കൊണ്ട് വരാനുള്ള പരിശ്രമങ്ങളില്‍ ശക്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 

അതേസമയം ഖത്തര്‍ ഉപരോധം പരിഹരിക്കാനായി മുന്‍കൈയെടുത്ത കുവൈത്ത് സര്‍ക്കാരിന്റെ പരിശ്രമങ്ങളെ അല്‍ മുറൈഖി അഭിനന്ദിച്ചു. കുവൈത്തിലെ മുന്‍ ഭരണാധികാരികളുടെ മാതൃക പിന്തുടര്‍ന്ന് കൊണ്ട് ഇക്കാര്യത്തില്‍ പുതിയ കുവൈത്ത് അമീര്‍ നടത്തിയ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് നടത്തിയ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണെന്നും അല്‍ മുറൈഖി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top