News Desk

2021-03-31 03:40:04 pm IST
ദോഹ: കഴിഞ്ഞ ദിവസം ഹംഗറിയില്‍ നടന്ന യൂറോപ്യന്‍ പാദ ഗ്രൂപ് എ മത്സരത്തില്‍ കരുത്തരായ അയര്‍ലണ്ടിനെ സമനിലയില്‍ തളച്ച് ഖത്തര്‍ ടീം കരുത്തു കാട്ടി. സമയമവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 

ഖത്തറിനായി സൂപ്പര്‍ താരം മുഹമ്മദ് മുന്താരി 47-ാം മിനിറ്റില്‍ ഗോള്‍ കരസ്ഥമാക്കി. അയര്‍ലന്റ് മിഡ്ഫീല്‍ഡര്‍ നാലാം മിനിറ്റില്‍ തന്നെ ഖത്തര്‍ വല കുലുക്കി സ്‌കോര്‍ ബോര്‍ഡ് തുറന്നു. 

കഴിഞ്ഞ രണ്ട് മത്സരങ്ങളെ അപേക്ഷിച്ചു ഖത്തര്‍ ടീമിനെ വലിയ അളവില്‍ അയര്‍ലന്‍ഡ് ടീം പരീക്ഷണത്തിന് വിധേയരാക്കി. ഏഷ്യന്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ദോഹയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് ഖത്തറിന്റെ അടുത്ത എതിരാളികള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top