Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

സൗദി പൗരനെ വിവാഹം ചെയ്ത ഖത്തരി വനിതയോട് റിയാദ് വിട്ടുപോകാൻ സൗദി ഭരണകൂടം കല്പിച്ചതായി റിപ്പോർട്. ഖത്തർ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഖത്തറികളും ഉപരോധ രാഷ്ട്രങ്ങളിൽ നിന്നുള്ള കുടുംബ ബന്ധങ്ങളും ഏതാണ്ട് തകർന്നു കഴിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഖത്തർ ഉപരോധം വെറും നയതന്ത്ര വിഷയം മാത്രമല്ലെന്നും ഇക്കാര്യത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ നിരവധിയുണ്ടെന്നും ഖത്തർ നേതൃത്വം നിരവധി തവണ അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉയർത്തി കൊണ്ടുവന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുടുംബ ബന്ധങ്ങളെ ശിഥിലമാക്കിയ ഖത്തർ ഉപരോധത്തിനെതിരെ അന്തരാഷ്ട്ര കോടതികളിൽ പോരാട്ടം നടത്തുമെന്നും കമീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു .

Top